india

ഡല്‍ഹി വായു മലിനീകരണം: ഈ സീസണില്‍ ആദ്യമായി ഏറ്റവും മോശം നിലവാരത്തിലേക്ക്

By webdesk17

November 14, 2024

ഡല്‍ഹിയില്‍ വായു മലിനീകരണം ഈ സീസണില്‍ ആദ്യമായി ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 429 ആയി ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മലിനീകരണ തോത് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച എ.ക്യു.ഐ 334 ആയിരുന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘സീരിയസ്’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം വരെ തുടര്‍ച്ചയായി 14 ദിവസം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിലായിരുന്നു. സമീപ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.