india

ഡല്‍ഹി വായു മലിനീകരണം; സിവിയര്‍ പ്ലസ് വിഭാഗത്തില്‍

By webdesk17

November 17, 2024

ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍. പലയിടത്തും 400 മുകളില്‍ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രണ്ടാം തവണയാണ് സിവിയര്‍ പ്ലസ് വിഭാഗത്തിലേക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാരം എത്തുന്നത്. ബവാന 490, അശോക് വിഹാര്‍ 487, വസീര്‍പൂര്‍ 483 എന്നിങ്ങനെയാണ് വായു ഗുണനിലവാരം.

ഡല്‍ഹിയിലെ വിവിങ സ്ഥലങ്ങളില്‍ നിലവില്‍ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടകം ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് രാജ്യ തലസ്ഥാനത്തെ വിമാന സര്‍വീസുകളെ ബാധിച്ചേക്കും.