More
കേരളത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥ : ഡല്‍ഹി ഹൈകോടതി
ബി. ബാലഗോപാല്‍
അമേരിക്കന്‍ കമ്പനി ആയ സാന്‍ഡിസ്ക് നല്കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേ ആണ് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് മന്മോഹന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡല്‍ഹി ഹൈകോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ തിരൂരിലെ ഗള്‍ഫ് ബസാറിലെ തിരൂര്‍ ഗള്‍ഫ് ബസാര്‍ അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ഹാജി ഉള്‍പ്പടെ ഉള്ളവര്‍ തടഞ്ഞതാണ് ജസ്റ്റിസ് മന്മോഹനെ ചൊടിപ്പിച്ചത്.
അമേരിക്കന്‍ കമ്പനിയുടെ പരാതി ഗൗരവ്വം എറിയതാണ്. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ സാന്‍ഡിസ്കിന്റെ മെമ്മറി കാര്‍ഡുകള്‍ ഫ്ലാഷ് കാര്‍ഡുകള്‍ എന്നിവയുടെ വ്യാജ പതിപ്പ് തങ്ങളുടെ പേര്, ട്രേഡ് മാര്‍ക്ക്, ഡിസൈന്‍ എന്നിവ ഉപയോഗിച്ച് വില്‍ക്കുന്നു. പരാതി പരിശോധിക്കാനും വ്യാജ പതിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പിടിച്ചെടുക്കാനും ഡല്‍ഹി ഹൈ കോടതി മിനി പുഷ്കരാനയെ അഭിഭാഷക കമ്മീഷന് ആയി നിയമിച്ചു. മിനി പുഷ്കരാന നടത്തിയ പരിശോധനയില്‍ സാന്‍ഡിസ്കിന്റെ വ്യാജ പതിപ്പുകളില്‍ പെട്ട 4 ജി ബിയുടെ 2600 കാര്‍ഡുകളും, 8 ജി ബി യുടെ 2976 കാര്‍ഡുകളും, 16 ജി ബിയുടെ 1643 കാര്‍ഡുകളും, 32 ജി ബി യുടെ 16 കാര്‍ഡുകളും കണ്ടെത്തി.
വ്യാപാരികള്‍ തടസ്സം സൃഷ്ടിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കമ്മീഷന് തിരൂര്‍ പോലീസിന്റെ സഹായം തേടി. സബ് ഇന്‍പെക്ടര്‍ ഒരു ‘സിവില്‍ പോലീസ് ഓഫീസറുടെ’ സേവനം വിട്ടു നല്കി. ഒന്നും പിടിച്ചെടുക്കാന്‍ ആകാതെ കമ്മീഷന് ഹൈകോടതിയില്‍ മടങ്ങി എത്തി കദന കഥ റിപ്പോര്‍ട്ട് ആയി കോടതിക്ക് നല്കി.
കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് തിരൂര്‍ ഗള്‍ഫ് ബസാര്‍ അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ഹാജി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഡല്‍ഹി ഹൈകോടതി വാറന്റ് അയച്ചു. ഇവരെ അറസ്റ്റ് ചെയ്ത് 25000 രൂപയ്ക്ക് ജാമ്യത്തില്‍ വിടാം. എന്നാല്‍ കേസ് അടുത്ത തവണ വാദത്തിനായി എടുക്കുമ്പോള്‍ മൂന്ന് പേരെയും കോടതിയില്‍ ഹാജര്‍ ആക്കണം എന്നും കേരള പോലീസിനോട് ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചു.
കേരളവും ആയി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയിലെ ഒരു സീനിയര്‍ ജഡ്ജി നടത്തിയ പരാമര്‍ശം. കാലിഫോര്‍ണിയയിലെ മിലിപ്റ്റസ് പട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനി കേരളത്തിലെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ മാര്‍ക്കറ്റിന് എതിരെ നല്കിയ ഹര്‍ജി. അതും എനിക്ക് പ്രീയപ്പെട്ട മലബാറും ആയി ബന്ധപ്പെട്ട ഒരു കേസ്. ഈ കേസിന്റെ രേഖകള്‍ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ മനസ്സില്‍ ആദ്യം വന്ന ചിന്തകള്‍ ഇതൊക്കെ ആണ്.
പക്ഷേ കേസിന്റെ രേഖകള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ പെട്ടെന്ന് പോയത് ബീമാപള്ളിക്ക് സമീപത്തുള്ള ഗള്‍ഫ് സാധനങ്ങള്‍ കിട്ടുന്ന കടകളിലേക്കാണ്. പക്ഷേ കോളേജില്‍ പഠിക്കുന്ന കാലത്ത് ബീമാപ്പളിയിലെ കടകളിലേക്ക് പോയിട്ടുണ്ട്. ഇപ്പോള്‍ ബീമാപള്ളിയില്‍ ഗള്‍ഫ് സാധനങ്ങള്‍ കിട്ടുന്ന കടകള്‍ ഉണ്ടോ എന്ന് അറിയില്ല. പക്ഷേ എന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് ഒരു റെയിഡ് എന്നൊക്കെ പറഞ്ഞ് ബീമാപ്പളിയിലെ ഇത്തരം കടകളില്‍ ആരെങ്കിലും ചെന്നാല്‍ അത് ഒരു ക്രമസമാധാന പ്രശ്നം ആകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലായിരുന്നു.
തിരൂരിലെ ഗള്‍ഫ് ബസാറിനെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ പോയിട്ടില്ല. ഇനി ഈ ബസാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ ദേശിയ മാധ്യമങ്ങളില്‍ ഒക്കെ സ്ഥാനം പിടിച്ചേക്കും. കാരണം കൊമ്പ് കോര്‍ക്കാന്‍ വേണ്ടി പോകുന്നത് കാലിഫോര്‍ണിയയിലെ മിലിപ്റ്റസ് പട്ടണത്തിലെ സാന്‍ഡിസ്കും ആയാണ്.
കേസിന്റെ രേഖകള്‍ വായിച്ചപ്പോള്‍ ചിരിച്ച് പോയ ഒരു ഭാഗം കൂടി പറഞ്ഞ് കൊണ്ട് നിറുത്താം. വ്യാജ പതിപ്പുകളും, വ്യാജ ഉല്‍പ്പന്നങ്ങളും, വ്യാജ സാധനങ്ങള്‍ ഒന്നും കേരളത്തിന് പുതുമ ഉള്ളതല്ല. ഐ പി എസ് സിംഹങ്ങള്‍ വരെ ഇറങ്ങിയിട്ടും ചില റെയിഡ് നാടകങ്ങള്‍ ഉണ്ടായി എന്നതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ദാ ഇവിടെ തിരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറോട് തിരൂര്‍ ഗള്‍ഫ് ബസാര്‍ റെയിഡ് ചെയ്യാന്‍ പോയ അഭിഭാഷക കമ്മീഷന് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ വിട്ട് നല്‍കിയത് ഒരു ‘സിവില്‍ പോലീസ് ഓഫീസറുടെ’ സേവനം. എന്തൊരു സഹകരണം. അസൂയ തോന്നുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports20 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

