Connect with us

news

മോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല

പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വകലാശാല മുന്നറിപ്പ് നല്‍കിയത്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം. സര്‍വകലാശാല രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്യാംപസിനകത്ത് കനത്ത പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.ഇതിനു പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

സാന്ദ്ര തോമസിൻ്റെ പരാതി; സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.

Published

on

പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.

ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും സാന്ദ്ര തോമസിന്റെ പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

Continue Reading

kerala

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു

തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .

Published

on

അതിരപ്പിള്ളിയില്‍ മസ്കത്തില്‍ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്. ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിരുന്നു.

ഇന്നലെ ഉള്‍വനത്തിനുള്ളിലേക്ക് പരിശോധന നടത്തിയിട്ടും പരിക്കേറ്റ ആനയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .

Continue Reading

film

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. 

Published

on

ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

Trending