india

ഡൽഹിയിൽ ജൂവലറി ഭിത്തിയിൽ ദ്വാരം ഉണ്ടാക്കി 20 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

By webdesk15

September 27, 2023

ഡൽഹിയിൽ ജൂവലറി ഭിത്തിയിൽ ദ്വാരം ഉണ്ടാക്കി 20 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു. ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ഒറ്റ രാത്രിയിലാണ് രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച വൻ കവർച്ച നടന്നത്.മൂന്ന് പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.മോഷ്ടാക്കൾ സമീപത്തെ കെട്ടിടത്തിലൂടെ ജ്വല്ലറിയുടെ ടെറസിലേക്ക് കയറി മൂന്ന് നിലകളുള്ള കടയുടെ ഒരു ഭാഗത്തെ ഭിത്തി തുരന്നാണ് അകത്ത് കയറിയിരിക്കുന്നത്.സ്വർണത്തിനൊപ്പം 15 ലക്ഷം രൂപയും കവർന്നതായി സംശയിക്കുന്നുണ്ട്.