ന്യൂഡൽഹി: ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.
കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ ദിനം നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.