india

ഡൽഹിയിലെ വായു മലിനീകരണം: കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ നാല് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം

By webdesk15

November 07, 2023

ഡൽഹിയിലെ വായു മലിനീകരണത്തിൽ ആശങ്ക ഉയരുന്നതിനിടെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദ്ദേശം.പഞ്ചാബ്, ഡൽഹി, യുപി, രാജസ്ഥാൻ സർക്കാരുകളോടാണ് വൈക്കോൽ കത്തിക്കുന്നത് തടയണമെന്ന് നിർദേശിച്ചിട്ടുള്ളത്.വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തൽ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.കോടതി നിർദേശം നടപ്പാക്കാൻ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേൽനോട്ടത്തിൽ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.