india

സിസോദിയയും സത്യേന്ദ്രജെയിനും രാജിവെച്ചു

By Chandrika Web

February 28, 2023

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്‍ആരോഗ്യമന്ത്രി സത്യേന്ദ്രജെയിനും തല്‍സ്ഥാനങ്ങളില്‍നിന്ന് രാജിവെച്ചു. ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നല്‍കിയ രാജി ലഫ്.ഗവര്‍ണര്‍ക്ക് അയച്ചു. ഞായറാഴ്ചയാണ് മനീഷിനെ സിബിഐ മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്തത്. ജെയിന്‍ കഴിഞ്ഞ പത്തുമാസമായി ജയിലിലാണ്. കള്ളപ്പണക്കേസിലാണ് ജെയിനിനെ ഇ.ഡി അറസ്റ്റ ്‌ചെയ്തിരുന്നത്. ഇരുവരും കാബിനറ്റ് റാങ്കുള്ളവരാണ്. പുതിയ മന്ത്രിമാരെ ഉടന്‍ കണ്ടെത്തിയേക്കും. അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തിയത്. അറസ്റ്റിലൂടെ അതിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.