india

ഡല്‍ഹി കലാപം: 10 പേരെ വെറുതെ വിട്ടു

By Test User

September 30, 2022

2020ല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിനിടെ വീടിന് തീയിട്ടെന്ന പരാതിയില്‍ 10 പേരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. അതേ സമയം കലാപമുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. 2020 ഫെബ്രുവരി 25ന് മൗജ്പൂര്‍ മേഖലയിലുള്ള പരാതിക്കാരന്റെ വീടും നിര്‍ത്തിയിട്ട വാഹനവും തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ പൊതു നിരത്തില്‍ വെച്ചാണ് വാഹനത്തിന് തീയിട്ടതെന്നും ഇത് വീടിന് തീവെക്കാനാണെന്ന പരാതി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.