പൂനെ: ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് കളിച്ച പൂനെയെ 3-2നാണ് ഡല്‍ഹി കീഴടക്കിയത്. ആവേശകരമായ പോരാട്ടതതില്‍ ഡല്‍ഹിയാണ് ലീഡ് നേടിയത്. നാല്‍പ്പത്തിയാറാം മിനുട്ടില്‍. പൗലിഞ്ഞോ ഡയസിന്റെ സുന്ദര ഗോള്‍. പിറകെ ലാലിന്‍സുവാല ചഗാട്ട്, മത്തിയാസ് മിറബാജെ എന്നിവര്‍ ഡല്‍ഹിക്കായി ഗോളുകള്‍ നേടി. പൂനെയുടെ ആദ്യ ഗോള്‍ എമിലിയാനോ അല്‍ഫാരോയുടെ ബൂട്ടില്‍ നിന്നായിരുന്നു. മല്‍സരാവസാനത്തില്‍ മാര്‍ക്കോസ് ടാബര്‍ രണ്ടാം ഗോളും നേടി.