News

ടോസ് നേടി ഡല്‍ഹി; ഹാര്‍ദിക് പുറത്തേക്ക്, സൂര്യകുമാര്‍ മുംബൈയുടെ നായകന്‍

By Manya

April 04, 2026

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്നെ തോല്‍പിച്ച അതേ ടീമിനോടെയാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. അതേസമയം മുംബൈ ഇന്ത്യൻസ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. അസുഖബാധിതനായ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ന്നത്തെ മത്സരത്തില്‍ പുറത്തായതോടെ, ടീമിനെ നയിക്കുന്നത് സൂര്യകുമാർ യാദവ് ആണ്. ഹാര്‍ദിക്കിന് പകരം ദീപക് ചാഹർ ടീമിലെത്തി. ട്രെൻ്റ് ബോൾട്ട് യ്ക്ക് പകരം കോര്‍ബിന്‍ ബോഷ് ഉള്‍പ്പെട്ടപ്പോള്‍, സ്പിന്നര്‍ ഗന്‍സഫറിന് പകരം ന്യൂസിലന്‍ഡ് താരം മിച്ചൽ സാൻ്റ്നർക്കും അവസരം ലഭിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധീർ, ഷെർഫെയ്ൻ റുഥർഫോർഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ഷാർദുൽ ടാക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.