india

ഡൽഹിയിൽ ട്രക്ക് തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ച് 4 പേർ മരിച്ചു

By webdesk15

July 13, 2023

ഡൽഹിയിൽ റോഡ് ഡിവൈഡറിൽ ചാടി നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലിടിച്ച് 4 പേർ മരിച്ചു.വടക്കൻ ഡൽഹിയിലെ അലിപൂരിലെ ജിടി കർണാൽ റോഡിൽ അർധരാത്രിയോടെ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചത്പ.രിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.ട്രക്കുകളിലൊന്ന് തീർഥാടകരുമായി ഹരിദ്വാറിലേക്ക് പോകുകയായിരുന്നു. ഡൽഹിയിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡർ കടന്ന് എതിരെവന്ന ട്രാക്കിൽ ഇടിക്കുകയായിരുന്നു. 16 പേർക്ക് പരിക്കേൽക്കുകയും 4 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ബാക്കിയുള്ള യാത്രികരെ കണ്ടെത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.