india

ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടി ; നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം

By webdesk15

June 30, 2023

ഡൽഹിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കൂടുതൽ കോളജുകൾ രംഗത്തെത്തി. ഡൽഹി സർവകലാശാലയിലെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.കിരോഡിമൽ, ഹൻസ് രാജ്, രാജധാനി എന്നീ കോളജുകൾ വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്താൽ അധിക ഹാജർ നൽകുമെന്ന് നേരത്തെ ഹിന്ദു കോളജ് വ്യക്തമാക്കിയിരുന്നു. പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ഹിന്ദു കോളജ് മുന്നറിയിപ്പ് നൽകി. കറുത്ത വസ്ത്രം ധരിച്ച് പങ്കെടുക്കരുതെന്നും കർശന നിർദേശം നൽകി.അതെ സമയം സ്വേച്ഛാധിപത്യ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് അപലപനീയമെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രതികരിച്ചു.