Connect with us

india

അജിത് ഡോവലിന്റെ ‘ഡിജിറ്റല്‍ തട്ടിപ്പ്’ പരാമര്‍ശം; ‘ഏറ്റവും വലിയ വഞ്ചന’ രൂക്ഷ വിമര്‍ശനവുമായി ജയ്‌റാം രമേശ്

വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം മാത്രമാണ് നല്‍കാന്‍ സാധിക്കുന്നതെന്നും ജയ്‌റാം രമേശ്.

Published

on

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പ് വര്‍ദ്ധിച്ചതായും ആളുകള്‍ സ്വയം സൂക്ഷിക്കണമെന്നുമുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എംപി. വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

ആദ്യം അവന്റെ ബോസ് ക്യാഷ്ലെസ്(ഡിജിറ്റല്‍ കറന്‍സി) എന്ന് പറഞ്ഞു. പിന്നീട് അത് കുറച്ച് പണമാവാമെന്നായി. ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കൊപ്പം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതായാണ് അവര്‍ പറയുന്നത്.
വാസ്തവത്തില്‍, 2016 നവംബര്‍ 8 ലെ നോട്ടുനിരോധനം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നു!, ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രഭാഷണത്തിലാണ് ഡിജിറ്റല്‍ തട്ടിപ്പിനെ സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞത്. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ വളരെയേറെ വെല്ലുവിളി നിറഞ്ഞതാണെന്നും ഏത് തരത്തിലുമുള്ള സൈബര്‍ അക്രമങ്ങള്‍ക്കും നമ്മള്‍ ഇരയാകാമെന്നുമായിരുന്നു, അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഉത്തരവാദിത്വപരമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, വര്‍ഷകാല പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് വിപ്പ് കൂടിയായ ജയ്റാം രമേശ് മറുപടി നല്‍കിയിരുന്നു. ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശിന്റെ മറുപടി.
നിങ്ങള്‍(മോദി) പാര്‍മെന്റില്‍ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ്, ജയ്റാം രമേശ് ഉന്നയിച്ചു.

കോവിഡ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം മാത്രമാണ് നല്‍കാന്‍ സാധിക്കുന്നത്: വിവരമില്ല എന്നതാണത്. ഇത് പാര്‍ലമെന്റിനെ പൂര്‍ണമായും പരിഹസിക്കുകയും ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയും ചെയ്യുന്നു! ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending