2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കര്‍ണാടകയില്‍ ബി.ജെ.പി നേരിട്ട തോല്‍വി മറയ്ക്കുന്നതിനുള്ള തന്ത്രമാണിതെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. 500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍, കര്‍ണാടക ദുരന്തം മറയ്ക്കാന്‍ ഒറ്റ തന്ത്രം എന്നായിരുന്നു നോട്ട് നിരോധനമെന്ന ഹാഷ്ടാഗോടെ സ്റ്റാലിന്റെ ട്വീറ്റ്.
500 சந்தேகங்கள்
1000 மர்மங்கள்
2000 பிழைகள்!
கர்நாடகப் படுதோல்வியை
மறைக்க
ஒற்றைத் தந்திரம்!#2000Note #Demonetisation— M.K.Stalin (@mkstalin) May 20, 2023
2016ല്‍ നോട്ട് നിരോധനത്തിനെതിരെ ചെന്നൈയില്‍ മനുഷ്യ ചങ്ങല സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. സത്യപ്രതിജ്ഞക്കായി അദ്ദേഹം കര്‍ണാടകയിലേക്ക് തിരിച്ചു.