crime

വനിതാ ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

By webdesk14

February 10, 2024

ഇടുക്കി: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി നഗരംപാറ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി ഉണ്ടായത്.

നഗരംപാറ റേഞ്ചിലെ രണ്ട് വനിതാ ജീവനക്കാരെ കെ സി വിനോദ് മാനസികമായും തൊഴില്‍പരമായും പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇത് കൂടാതെ പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോർട്ട് നല്‍കിയിരുന്നു.