താനാളൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ നായകന്‍ വി.പി.ഒ. അസ്‌കര്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. താനാളൂരിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കാനും നാടിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിന്ന് നയിക്കാനും അസ്‌കര്‍ മാസ്റ്റര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. നാടിന്റെ വികസനത്തിനായി ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശങ്ങളില്‍ പറയുന്നു.
കബറടക്കം: നാളെ 04/07/2026 (ശനിയാഴ്ച) രാവിലെ 11:30-ന് നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.