Connect with us

News

കോട്ടക്കലില്‍ സര്‍വ്വ മേഖലയിലും വികസനം

മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു.

Published

on

കോട്ടക്കല്‍: മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ 17.85 കോടി രൂപ ന ബാര്‍ഡ് പദ്ധതിയില്‍ നിന്നും ലഭ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രിയില്‍ തന്നെ കണ്ണ് രോഗചികിത്സക്കായി മാത്രം രണ്ട് നിലകളിലുള്ള കെട്ടിടം 1.54 കോടി ചെലവില്‍ യാഥാര്‍ത്ഥ്യമാക്കി. എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് ഫിസിയോതെറാപ്പി കം എക്‌സറേ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ ഡോക്ടര്‍മാരുടേയും മറ്റും സേവനം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ആരോഗ്യ മേഖലയില്‍ മാത്രം 363.34 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. കിഫ്ബി, ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 119.86 കോടി രൂപ ചെലവഴിച്ച് എടയൂര്‍ – ഇരിമ്പിളിയം വളാഞ്ചേരി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കി. കുറ്റിപ്പുറം, ആതവ നാട്, മാറാക്കര പഞ്ചായത്തുകളിലേക്കും കോട്ടക്കല്‍ നഗരസഭയിലേക്കും ശുദ്ധജല വിതരണത്തിനായി ജല ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 221.07 കോടി രൂപയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പൊന്മള – ഒതുക്കു ങ്ങല്‍ കുടിവെള്ള പദ്ധതി വിപുലീകരിച്ചു. മുടാല്‍ കഞ്ഞിപ്പുര ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

പശ്ചാത്തല വികസനത്തി ന്റെ ഭാഗമായി മണ്ഡലത്തിലെ രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനും 22 പൊതുമരാമത്ത് റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിനുമായി 172.71 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാ ക്കി. രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലുമായി 637 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 54കോടി 55 ലക്ഷം ഇതിനായി വിനിയോഗിച്ചു. മണ്ഡലത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 294.09 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി . നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി. ഈ പദ്ധതി പ്രകാരം ആകെയുള്ള 9 വില്ലേജുക ളില്‍ മേല്‍മുറി, പൊന്മള, ഇരി മ്പിളിയം, കോട്ടക്കല്‍, കാട്ടിപ്പു രുത്തി എന്നീ 5 വില്ലേജുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്ര വര്‍ത്തനം തുടങ്ങി. ബാക്കി 4 വില്ലേജുകളായ കുറ്റിപ്പുറം, നടുവട്ടം, മാറാക്കര, എടയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ പുരോഗമിച്ച് വരുന്നു. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓ ഫീസുകളിലേക്കും കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും നല്‍കി. എം.എല്‍.എ ഫണ്ടില്‍ നിന്ന് 11.70 ലക്ഷം ഇതിനായി അനുവദിച്ചു. വില്ലേജുകളുടെ നവീകരണത്തിന് മാത്രമായി 4.62 കോടി വിനിയോഗിച്ചു. സംസ്ഥാ നത്ത് സമ്പൂര്‍ണ്ണ സ്മാര്‍ട്ട് വില്ലേ ജ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മ ണ്ഡലമായി കോട്ടക്കലിനെ മാ റ്റാന്‍ സാധിച്ചു.

കാര്‍ഷിക രംഗത്ത് കോട്ടക്കല്‍ നഗരസഭയിലും, മാറാക്കര, പൊന്മള, കുറ്റിപ്പുറം, എടയൂര്‍, ഇരിമ്പിളിയം പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പിലാക്കി. ഇരിമ്പിളിയം പഞ്ചായത്ത് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷി ഭവന്‍ ആക്കുന്നതിന് ന ബാര്‍ഡ് പദ്ധതിയില്‍ നിന്ന് 1.43 കോടി രൂപ അനുവദിച്ചു. കോട്ടക്കല്‍ കൃഷിഭവന്‍ നിര്‍മ്മാണത്തിന് എം എല്‍ എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയും അനുവദിച്ചു. രണ്ടിന്റേയും പ്രവ്യത്തികള്‍ ആരംഭിക്കാനിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം 4.76 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. വൈദ്യുതീകരണ രംഗത്ത് 19.80 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാടാമ്പുഴ 110 കെ.വി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കോട്ടക്കല്‍ നഗരസഭമാറാക്കര, എടയൂര്‍,പൊന്മള, കുറുവ പഞ്ചായത്തുകളിലെ അരലക്ഷത്തിലധികം വരുന്ന വൈദ്യുതി ഉപഭോ ക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 6.6 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലുട നീളം 91 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. വിവിധ പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഉള്‍പ്പെടെ 27.66 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി.

വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചു. വൈദ്യുതീകരണ മേഖലയില്‍ മാത്രം 26.59 കോടി രൂപ ചെലവഴിച്ചു. കായിക മേഖലയുടെ പ്രോത്സാഹനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 92 ലക്ഷം രൂപ അനുവദിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലുരില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. എം.എല്‍.എ ഫണ്ട് 50 ലക്ഷവും കായിക വകുപ്പില്‍ നിന്ന് 50 ലക്ഷവും വകയിരുത്തി ഒരു കോടി രൂപ ചെലവഴിച്ച് ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിച്ചു. രണ്ട് സ്റ്റേഡിയ നിര്‍മ്മാണത്തിനായി 1.92 കോടി രൂപ ചെലവഴിച്ചു. കായിക വകുപ്പിന്റെ പദ്ധതിയായ കിക്കോഫ് ഫുട്‌ബോള്‍ പരിശീലന പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കി. എം.എല്‍. എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് മാറാക്കര പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. 50 ലക്ഷം രൂപ അനുവദിച്ച എടയൂര്‍ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 27 സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു. വിവിധ സ്‌കൂളുകള്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയം,സ്മാര്‍ട്ട് ക്ലാസ്‌റും 10 സ്‌കൂളുകള്‍ക്ക് കിച്ചണ്‍,എന്നിവയും സജ്ജീകരിച്ചു.

മണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്കും ഉള്‍പ്പെടെ 16 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ബസുകള്‍ നല്‍കി. വിദ്യാഭ്യാസ രംഗത്ത് 45 കോടി രൂപയുടെ പദ്ധതി നടപ്പിലക്കി. 85 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ മുനിസിപ്പല്‍/പഞ്ചായത്ത് കേന്ദ്രങ്ങളിലും വ്യായമത്തിനായി 8 ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. കാടാമ്പുഴ പോലീസ് സ്റ്റേഷന്‍, കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 3കോടി രൂപ ചെലവഴിച്ച് നിളയോരം പാര്‍ക്ക് നവീകരിച്ചു. 3 കോടി 7 ലക്ഷം രൂപ ചെല വഴിച്ച് 166 കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപി ച്ചു. 16 അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 2.84 കോടി അനുവദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു

ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു.

Published

on

By

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു. കൊച്ചിയില്‍ ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയായി. പവന്റെ വില 2,400 രൂപ ഇടിഞ്ഞ് 1,24,520 രൂപയായി. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതിയുയര്‍ന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇസ്രായേല്‍-യു.എസ് സംയുക്തസേനകളുടെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു. മുന്‍പ് ഇത് 78.24 ഡോളറായിരുന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.66 ഡോളര്‍ ഉയര്‍ന്ന് 75.33 ഡോളറായി.

ഇതിനൊപ്പം, നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നും അടുത്തയാഴ്ചയോടെ 100 ഡോളര്‍ കടന്നേക്കാമെന്നും പ്രവചനങ്ങളുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ ആശ്രയമുള്ള രാജ്യങ്ങള്‍ക്കിത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷാഭീതിയെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം കുറവായിട്ടുണ്ട്. ഇറാന്‍ ഔദ്യോഗികമായി കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും നിരവധി കപ്പലുകള്‍ യാത്ര റദ്ദാക്കി. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വീണ്ടും നേട്ടമുണ്ടായി. ഔണ്‍സിന് 127 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വില 5,358 ഡോളറിലെത്തി. 2.43 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പങ്കാളിത്തവും സ്വര്‍ണവില ഉയരാന്‍ കാരണമായി. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കാനും വില വീണ്ടും ഉയരാനുമുള്ള സാധ്യത ശക്തമാണ്.

Continue Reading

main stories

‘ഒറ്റപേര് സഞ്ജു സാംസണ്‍’; ടി20 ലോകകപ്പില്‍ വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് വി ഡി സതീശന്‍

സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

By

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സെമിഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണ്‍നെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”ഒറ്റപേര് സഞ്ജു സാംസണ്‍” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് ഇന്ത്യയുടെ ജയം.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നേടിയ ഈ വിജയം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ചരിത്ര നേട്ടമാകുകയും ചെയ്തു.

 

 

Continue Reading

News

മലബാര്‍ സ്‌റ്റൈല്‍ ചിക്കന്‍ സമോസ

മലബാര്‍ സ്‌റ്റൈല്‍ ചിക്കന്‍ സമോസ

Published

on

By

 

ചേരുവകള്‍: മൈദ – 1 കപ്പ്, ഉപ്പ്, തണുത്ത വെള്ളം
ഫില്ലിങ്ങിന്: ബോണ്‍ലെസ്സ് ചിക്കന്‍ -350 ഗ്രാം, മഞ്ഞള്‍പ്പൊ ടി – 1/4 ടീസ്പൂണ്‍, ഉപ്പ് – ആവിശ്യത്തിന്, ഉള്ളി – 1 1/2 (മീഡി യം സൈസ്) നന്നായി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞ ത് – 2 ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂണ്‍, പച്ചമുള ക് അരിഞ്ഞത് – 2-3, മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍, മുളകു പൊടി – 1/2 ടീസ്പൂണ്‍, കറിവേപ്പില – രണ്ട് തണ്ട്, മല്ലി ഇല അല്‍പം, ഉപ്പ് – ആവിശ്യത്തിന്, വെളിച്ചെണ്ണ – 250 ml

തയ്യാറാക്കുന്ന വിധം: 1) ചിക്കന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവി
ക്കുക. അത് ചെരുതാക്കി കീറുക.
2) ഒരു പാനില്‍ വെളിച്ചെ ണ്ണ ചൂടാക്കി, ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നി വ നന്നായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. കറിവേപ്പിലയും പ ച്ചമുളകും ചേര്‍ക്കുക. എല്ലാ പൊടികളും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വഴറ്റുക. കീറിയ ചിക്കന്‍ ചേര്‍ത്ത് മിക്സ് ചെയ്ത് 2-3 മിനിറ്റ് വേവിക്കുക. മല്ലി ഇല ചേര്‍ത്ത് മിക്സ് ചെയ്ത് ത ണുക്കാന്‍ വയ്ക്കുക.
3) കവറിന് മൈദയും ഉപ്പും വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. 15 മിനിറ്റ് കുഴച്ച മാവ് മൂടി വയ്ക്കുക.
4) മാവ് ഭാഗങ്ങളായി തിരിച്ച് സമോസ കോണുകള്‍ ഉണ്ടാ ക്കി ചിക്കന്‍ ഫില്ലിങ്ങ് നിറയ്ക്കുക. 5). വെളിച്ചെണ്ണയില്‍ പൊ രിച്ചെടുക്കുക.

Continue Reading

Trending