Connect with us

kerala

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ആവര്‍ത്തിച്ച് ഹൈക്കോടതി

പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം

Published

on

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം.

സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.

Published

on

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.

‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.

പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Continue Reading

kerala

തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്.

Published

on

കരുമാല്ലൂര്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്‍ അവസരങ്ങളാണ് ഇവരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. ‘ കേരള്‍ കീ ചുനാവ് അച്ഛാഹെ..’ എന്നു പറഞ്ഞുകൊണ്ട് തെങ്ങില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്‍ ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്‍ തെരുവിന്റെ ഓരോ മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്‍ നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്‍ക്കും ഇപ്പോള്‍ പണിയൊരുങ്ങിയിരിക്കുകയാണ്. നിര്‍മാണമേഖലയും കാര്‍ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്‍ പലര്‍ക്കും അടുത്തകാലത്ത് തൊഴില്‍ ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്‍ഷികമേഖലയില്‍ നെല്‍ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്‍ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രചാരണ ബോര്‍ഡുകളും ഫ്‌ളക്‌സ് നിര്‍മാണങ്ങളും സ്ഥാപിക്കല്‍ പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്‌ളക്‌സ് യൂണിറ്റുകളില്‍ ദിവസവും രാത്രിയും കൂട്ടിച്ചേര്‍ത്ത വേളകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending