Cricket

വാശിതീര്‍ത്ത് ഇന്ത്യ; വീശിയെടുത്ത് രാഹുല്‍

By webdesk13

January 12, 2023

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യ ഏകദിന പരമ്പരയും കൊണ്ട് കരകയറി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു ഏകദിനം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാലുവിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശ്രീലങ്ക മുന്നോട്ടുവെച്ച 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.2 ഓവറില്‍ മറികടന്നു.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. പിന്നീട് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫസ്റ്റ്ഡൗണ്‍ ആയ വിരാട് കോഹ്‌ലിയെയും നഷ്ടപ്പെട്ടെങ്കിലും കരുതലോടെ കളിച്ച കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്. 62 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് കെ എല്‍ രാഹുല്‍ ക്രീസില്‍ എത്തിയത്. അര്‍ധ സെഞ്ചുറി തികച്ച കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍.