തിരുവനന്തപുരം: അപേക്ഷിക്കുന്നവര്‍ക്ക്  എല്ലാം  യാത്രാ പാസ്സ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അത്യവശത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. നാളെ കൂടുതല്‍ പോലീസിനെ ക്രമീകരണത്തിനായി നിയോഗിക്കും. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പട്ടവര്‍ക്ക് പാസ് നിര്‍ബന്ധമില്ല. ഇവര്‍ക്ക് തിരിച്ചറിയല്‍ കാഡ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പാസ്സിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി മാാത്രം അമ്പതിനായരത്തിനടുത്താളുകളാണ് പാസ്സിനായി അപേക്ഷിച്ചത്. ഇതു വരെ എണ്‍പതിനായിരം അപേക്ഷകളാണ് ആകെ ലഭിച്ചത്.