രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ ധുരന്ദര്‍ ‘ ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം സ്വന്തമാക്കി. ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 852.75 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 666.75 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.
പതിനേഴാം ദിവസത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 38.5 കോടി നേടിയ ചിത്രം, രണ്‍ബീര്‍ കപൂര്‍ നായകനായ ‘ അനിമല്‍ ‘എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനായ 553 കോടി മറികടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
280 കോടി ബജറ്റില്‍ നിര്‍മ്മിച്ച ‘ ധുരന്ദര്‍’ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 3 മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി.
ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തിന് ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് അടക്കമുള്ളവര്‍ ശബ്ദം നല്‍കി. രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രസന്‍സിനെ പിന്തുണയ്ക്കുന്ന ഈ ഗാനം ആധുനിക ഹിപ-്‌ഹോപ്പ്-പഞ്ചാബി സ്‌റ്റൈല്‍ മിശ്രണമാണ്.
‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ‘ ധുരന്ദര്‍’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്.