Connect with us

Health

പ്രമേഹരോഗികള്‍ ഷുഗര്‍ ലവല്‍ കൂടുതലുള്ള സമയം നടക്കരുത്

നടത്തവും ഇരുന്നും എണീറ്റും കൈകളും കാലുകളും ചടുലമായി ചലിപ്പിച്ചും വ്യായാമം ചെയ്യാം. എന്നാല്‍ഷുഗര്‍ ലവല്‍ കൂടുതലുള്ള സമയം നടത്തമരുത്.

Published

on

കേരളത്തില്‍ പ്രമോഹരോഗികള്‍ നാല്‍പത് ശതമാനമുണ്ടെന്നാണ് പഠനം പറയുന്നത്. ഇവരുടെ ജീവിതശൈലി മാറ്റുകയാണ് രോഗനിയന്ത്രണത്തിനുള്ള മാര്‍ഗം. പ്രമേഹം ഒരിക്കലും രോഗിയില്‍നിന്ന് പൂര്‍ണമായും മാറുന്നില്ല. അതൊരു ശീലമാണ്. നിയന്ത്രിച്ചുനിര്‍ത്തുക മാത്രമാണ ്‌പോംവഴി. ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവയാണ് അതിനുള്ള ഉപാധികള്‍. ഏതൊക്കെ ഭക്ഷണം കഴിക്കണമെന്ന് നോക്കാം.

കഴിവതും പച്ചക്കറികള്‍ ആണ് രോഗിക്ക് ഉത്തമം. കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായ അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കുക. പകരം ചാമ പോലുള്ള ധാന്യങ്ങള്‍ ഉള്‍പെടുത്തുക. മലയാളിക്ക് ചോറ് പ്രിയമായതിനാല്‍ ഉച്ചക്ക് അല്‍പം കഴിക്കാം. അപ്പോഴും കറികള്‍ കൂടുതലാക്കാന്‍ ശ്രമിക്കണം. കാബേജ്, ബീറ്റ് റൂട്ട്, കാരറ്റ് പോലുള്ള കറികളാണ് നല്ലത്. മാംസഭക്ഷണം കഴിവതും ഒഴിവാക്കണം. ബീഫ്, ആട് പോലുള്ളവയില്‍ കൊഴുപ്പിന്റെ അംശം കൂടുതലായതിനാല്‍ ഷുഗര്‍ ലവലും കൂടുതലാകാനിടയുണ്ട്. പക്ഷിമാംസങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല.
വ്യായാമം എന്നാല്‍ശരീരത്തെ സജീവമാക്കി നിലനിര്‍ത്തലാണ്. അതിനായി നടത്തവും ഇരുന്നും എണീറ്റും കൈകളും കാലുകളും ചടുലമായി ചലിപ്പിച്ചും വ്യായാമം ചെയ്യാം. എന്നാല്‍ഷുഗര്‍ ലവല്‍ കൂടുതലുള്ള സമയം നടത്തമരുത്. അമിതവ്യായാമം ആ സമയതത് രോഗിയെ തളര്‍ത്തും. ശരീരശൈലീരോഗമായതിനാല്‍ കഴിവതും അതുമായി ഒത്തുപോകാനായിരിക്കണം ശ്രമം. അമിതമായ ഉല്‍കണ്ഠ പ്രമേഹത്തിന്റെ കാഠിന്യം കൂട്ടും.

ജോലി ചെയ്തുകൊണ്ടിരിക്കാം. എന്നാല്‍ ക്ഷീണം വരുമ്പോള്‍ വിശ്രമിക്കണം. ദിവസവും കഴിവതും ഷുഗര്‍ ലവല്‍ അളക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി 1000 രൂപയുടെ ഷുഗര്‍ അളക്കുന്ന ഉപകരണം വിപണിയില്‍ ലഭിക്കും. വിരലില്‍നിന്ന് അല്‍പം രക്തമെടുത്ത് സ്വയം പരിശോധിക്കാവുന്നതേ ഉള്ളൂ. ലാബിലേക്കുള്ള ഓട്ടം കുറയ്ക്കാം.
പ്രമേഹരോഗികള്‍ കൊളസ്‌ട്രോള്‍ നിയന്തിക്കാനും ശ്രദ്ധിക്കണം. കണ്ണ്, ഹൃദയം, വൃക്ക, കരള്‍ തുടങ്ങി സകല അവയവങ്ങളെയും രക്തം അതുവഴി പോകുന്നതുകൊണ്ട് ,ബാധിക്കുമെന്നതിനാല്‍ ശ്രദ്ധയാവശ്യമാണ്. ദീര്‍ഘകാലം മരുന്ന് കഴിച്ച് പ്രമേഹത്തെ നിയന്തിക്കാമെന്നര്‍ത്ഥം. മറ്റ് അസുഖങ്ങളില്ലെങ്കില്‍ ഇതൊരു കാര്യമായ രോഗമായി കരുതേണ്ടതുമില്ല.

( വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജയരാജ്, ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ,പാലക്കാട്)

Health

ഇടക്കിടെ പനി വരുന്നത് അപകടമാണോ?

പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും

Published

on

കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോഴേക്കും  ആകെ പേടിക്കുന്നവരാണ് വലിയ ശതമാനം മാതാപിതാക്കളും. പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നാം മനസ്സിലാക്കണം.

ഇടയ്ക്കിടെ പനി വരുന്നത് അത്ര മോശം കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.പനി ശരീരത്തിലെ സംരക്ഷണ മെക്കാനിസമാണെന്ന് പറയാം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തന ക്ഷമമാണെന്നതിന്റെ സൂചനയാണ് പനി വരുന്നത്. മിക്ക പനികളും അണുബാധയെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതാണ്. പനി തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന പ്രചാരണവും തെറ്റാണ്.

 

 

Continue Reading

Food

ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കാം; ഗുണങ്ങള്‍ ഏറെ

മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

Published

on

ധാരാളം പോഷകഗുണങ്ങള്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മികച്ച പരിഹാരമാണ് ഉലുവ. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കോളസ്‌ട്രോള്‍ ഉദ്പാദനം നിലനിര്‍ത്താന്‍ ഉലുവയ്ക്ക് കഴിയും.

വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.

 

Continue Reading

Health

ദഹനപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?

ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്‌നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.

Published

on

ദഹനപ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പതിവ് പരാതിയാണ്. രോഗം എന്നൊന്നും പറയാന്‍കഴിയില്ലെങ്കിലും ഇത് നീണ്ടുനിന്നാല്‍ രോഗങ്ങളിലേക്ക് ചെന്നെത്താം. വയറ്റിലെ പ്രധാനഭാഗമാണ് ആമാശയം.ഇവിടേക്ക് അന്നനാളം വഴി ചെന്നെത്തുന്ന ഭക്ഷണം ചെറുകുടലും വന്‍കുടലും വഴിയാണ് ആമാശയത്തിലെത്തിച്ചേരുന്നത്. ഇവിടെവെച്ച് ദഹനരസം ചേര്‍ന്ന് ഭക്ഷണം ദഹിക്കുന്നു. ഇവയില്‍നിന്നുള്ള പോഷകഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ശരീരത്തിന്റെ ഊര്‍ജത്തിന് നല്‍കുകയാണ് ചെയ്യപ്പെടുന്നത്.

ദഹിക്കാന്‍ ശേഷിയുള്ള ആമാശയങ്ങള്‍ ഉള്ളവരില്‍ സാധാരണയായി ദഹനക്കേട് ഉണ്ടാവുന്നില്ല. ചില വ്യക്തികളില്‍ ദഹനം പതുക്കെയേ നടക്കൂ. ഇത്തരക്കാര്‍ കഴിവതും ദഹിക്കാന്‍ എളുപ്പം സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കണം. ചോറ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണിവ. ഇവ ആറുമണിക്കൂര്‍കൊണ്ട് ദഹിക്കും. എന്നാല്‍ കട്ടിയായ മൈദകൊണ്ടുള്ള ഭക്ഷണം ദഹിക്കാന്‍ ഇതിന്റെ ഇരട്ടിസമയം എടുക്കും.
ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവരില്‍ എളുപ്പം ദഹിക്കുമെങ്കില്‍, ഓഫീസ് ജോലികള്‍ ചെയ്യുന്നവരില്‍ ദഹനം എളുപ്പം നടക്കില്ല. അവര്‍ കഴിവതും ഭക്ഷണം നിയന്തിച്ച് കഴിക്കുന്നതാണ ്‌നല്ലത്. ചൂടുള്ള ഭക്ഷണം യഥാസമയം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്‌നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.

മാംസം, മല്‍സ്യം എന്നിവയില്‍പോഷകാംശം കൂടുതലാണെങ്കിലും ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടും. ഇത് കണക്കിലെടുത്ത് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വയറ് വേദനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ദഹിക്കാത്ത ഭക്ഷണമാണ്. അവര്‍ക്ക് കഴിവതും ഭക്ഷണം ഉടച്ചുമാത്രം കൊടുക്കുക. ഓറഞ്ച്, മുന്തിരി, പപ്പായ, വാഴപ്പഴങ്ങള്‍ എന്നിവ കഴിവതും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉറക്കം ഒഴിക്കുന്നതും ദഹനക്കേടുണ്ടാക്കും.
ഗ്യാസ്ട്രബിളിന് കാരണമാകുന്നതും ഈ ദഹനക്കേട് തന്നെ. ഇതിനായി പരമാവധി വെള്ളംകുടിക്കാനും മറക്കരുത്.

Continue Reading

Trending