കേരളത്തിലേതിനേക്കാള്‍ കര്‍ണാടകയില്‍ ഡീസലിന് ലിറ്ററിന് അഞ്ച് രൂപ കുറവ്. ഇതിനാല്‍ ഉത്തരമലബാറില്‍ നിന്നുള്ളവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ ചെന്ന് വ്യാപകമായി ഡീസല്‍ നിറക്കുന്നു. ഇത് കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ കര്‍ണാടകയിലേതിന് തുല്യമായ നിരക്കില്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് െഫഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാഹിയിലേതിനേക്കാള്‍ വില കുറവ് ഇപ്പോള്‍ കര്‍ണാടകത്തിലാണ്. മാഹിയിലേതിനേക്കാള്‍ ലിറ്ററിന് രണ്ട് രൂപാ കുറവാണ് കര്‍ണാടകയില്‍.
600 ലിറ്റര്‍ വരെയുള്ള ടാങ്കുകളാണ് ഇപ്പോള്‍ ബസുകള്‍ക്കും വലിയ ലോറികള്‍ക്കുമുള്ളത്. കേരളത്തില്‍ നിന്ന് കര്‍ണാടക അതിര്‍ത്തി വരെ എത്താനുള്ള ഡീസലുമായി പോയശേഷം അവിടെ നിന്നും ഫുള്‍ടാങ്ക് നിറച്ച് കേരളത്തിലേക്ക് വരികയാണ് അധികവാഹനവും.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ എം.ബി സത്യന്‍, ലോറന്‍സ് ബാബു, ഹംസ ഏരിക്കുന്നന്‍, കെ. വേലായുധന്‍, ആന്റോ ്രഫാന്‍സിസ്, സി. മനോജ് കുമാര്‍ കെ.കെ തോമസ്, പി. ചന്ദ്രബാബു, രാജ്കുമാര്‍ കരുവാരത്ത്, കെ. സത്യന്‍, ടി.കെ ജയരാജ് എന്നിവര്‍ അറിയിച്ചു. 2016-ല്‍ 47 രൂപയുണ്ടായിരുന്ന ഡീസല്‍ വില ഇന്ന് ലിറ്ററിന് 62 രൂപയായി ഉയര്‍ന്നു. സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 2014 ല്‍ ബസ് ചാര്‍ജ് വര്‍ദ്ധിച്ചശേഷം ഡീസല്‍, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ജീവനക്കാരുടെ കൂലി ഇനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യ നിരക്ക് പുനക്രമീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എണ്ണ കമ്പനികള്‍ക്ക് 2014 നവംബര്‍ മുതല്‍ വില പുനര്‍നിര്‍ണയിക്കാന്‍ അവസരം നല്‍കിയതോടെ പതിനഞ്ച് ദിവസത്തിലൊരിക്കലല്ല; ഏതാണ്ട് ദിവസവും വില വര്‍ദ്ധിപ്പിക്കുകയാണെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഇന്ന് എറണാകുളത്ത് ഇരുമ്പനത്തുള്ള പെട്രോളിയം കമ്പനികളുടെ ഫില്ലിംഗ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഡീസലിന് കര്‍ണാടകയില്‍ കേരളത്തേക്കാള്‍ അഞ്ചു രൂപ കുറവ്

Be the first to write a comment.