kerala

വിമാന ടിക്കറ്റ് റീഫണ്ട് കിട്ടാത്ത ബുദ്ധിമുട്ട്; മേക്ക് മൈ ട്രിപ്പിന് പിഴയിട്ട് ഉപഭോക്തൃകോടതി

By webdesk18

September 27, 2025

കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നല്‍കാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസില്‍, ഓണ്‍ലൈന്‍ യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പ് െ്രെപവറ്റ് ലിമിറ്റഡിന് 32,284 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. കോട്ടയം സ്വദേശിയും റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനുമായ എം.ടി. തോമസ് നല്‍കിയ പരാതിയിലാണ് വിധി.

2024 ഫെബ്രുവരിയില്‍ പരാതിക്കാരി മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈകൊച്ചി യാത്രക്ക് രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. വിമാന കമ്പനി ഫ്‌ലൈറ്റുകള്‍ രണ്ടുതവണ റീഷഡ്യൂള്‍ ചെയ്യുന്നതോടെ, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം യാത്ര റദ്ദാക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് റീഫണ്ട് തുക 7,284 രൂപ മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും, ഇത് പരാതിക്കാരന് നല്‍കിയില്ല. പലതവണ ആവശ്യപ്പെടുകയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടും എതിര്‍കക്ഷി റീഫണ്ട് നല്‍കാന്‍ തയ്യാറായില്ല.

കോടതി മേക്ക് മൈ ട്രിപ്പിന്റെ ‘ഫെസിലിറ്റേറ്റര്‍ മാത്രമാണ്’ എന്ന വാദം തള്ളി, റീഫണ്ട് ലഭിച്ചതിന് ശേഷം ഉപഭോക്താവിന് നല്‍കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി. നേരിട്ടുണ്ടായ മാനസിക ബുദ്ധിമുട്ടുകളും സമയനഷ്ടവും സാമ്പത്തിക നഷ്ടവും പരിഗണിച്ച്, നിയമവിധാനങ്ങള്‍ ഇത്തരത്തെ വീഴ്ചകള്‍ക്കെതിരെ നിലകൊള്ളണമെന്നും കോടതി അഭിപ്രായപ്പെട്ടു.

വീതി പ്രകാരം, റീഫണ്ട് തുക 7,284 രൂപയും, മാനസികശാരീരിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം 20,000 രൂപയും, കോടതി ചെലവുകള്‍ 5,000 രൂപയും 45 ദിവസത്തിനകം എതിര്‍കക്ഷിക്ക് നല്‍കേണ്ടതായി ഉത്തരവിട്ടു.