തിരുവനന്തപുരം: ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പട്ടിക രാജ്ഭവന് കൈമാറി സര്‍ക്കാര്‍. സെര്‍ച്ച് കമ്മിറ്റി നല്‍കിയ പട്ടികയില്‍ മുഖ്യമന്ത്രി മുന്‍ഗണന നിശ്ചയിച്ചു. ഇനി മുന്‍ഗണന പട്ടികയില്‍ നിന്ന് ഗവര്‍ണറാണ് നിയമനം നടത്തേണ്ടത്. അതേസമയം, സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ശേഷം പട്ടികയില്‍ തീരുമാനമെടുക്കാമെന്നാണ് രാജ്ഭവന്റെ നിലപാട്.
സുപ്രിം കോടതി നിയമിച്ച സമിതിയാണ് അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ശേഷം നാലുപേര്‍ അടങ്ങുന്ന പട്ടിക ജസ്റ്റിസ് സുദാംശു ധൂലിയ നേതൃത്വം നല്‍കുന്ന സമിതി സമര്‍പ്പിിക്കുകയായിരുന്നു. ഇതില്‍ നിന്ന് മുന്‍ഗണന നിശ്ചയിച്ചാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത്.
ഗവര്‍ണര്‍ നല്‍കിയ ഹരജി സുപ്രീം കോടതിയിലുണ്ട്. സമിതി സമര്‍പ്പിച്ച പട്ടികയില്‍ മുന്‍ഗണന നിശ്ചയിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം എടുത്ത് കളയണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. യുജിസിയും കക്ഷി ചേര്‍ന്നിട്ടുണ്ട്.