india

എസ്ബിഐയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ തടസം നേരിടുമെന്ന് അറിയിപ്പ്

By web desk 1

May 22, 2021

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്.

എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസ്സപ്പെട്ടിരുന്നു. ഇത് നാളെ പുലര്‍ച്ചെ 2.40 മുതല്‍ രാവിലെ 6.10 വരെ തടസപ്പെടും.