kerala

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്; മെമ്മറി കാര്‍ഡ് രണ്ട് തുറന്നുവെന്ന് പ്രോസിക്യൂഷന്‍

By Chandrika Web

June 01, 2022

നടിയെ ആക്രമിച്ച കേസില്‍ ദ്യശങ്ങള്‍ ദീലിപിന്റെ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍.ദ്യശങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം ദ്യശങ്ങള്‍ തന്റെ കയ്യില്‍ ഇല്ല എന്ന് ദീലീപ് കോടതയില്‍ നിലപാട് സ്വീകരിച്ചു.അന്വേഷണത്തിന് കൂടതല്‍ സമയം അനുവദിക്കരുത്,ക്രൈംബ്രാഞ്ചിന മൂന്ന് മാസം സമയം ലഭിച്ചു,ഇത് വരെയും ഇതൊന്നും പരിശോധിച്ചില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ഇതിനായി ഫോണുകല്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല ദീലീപ് കോടതിയില്‍ വാദിച്ചു.