crime

നയനയുടെ മരണത്തില്‍ വീണ്ടും ദുരൂഹത; മരണശേഷം ഫോണിലേക്ക് എത്തിയ കോള്‍ കട്ട് ചെയ്തു

By webdesk14

February 08, 2023

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ വീണ്ടും ദുരൂഹത. ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയമുണര്‍ത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോള്‍ കട്ട് ചെയ്തുവെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിലൂടെ മരണം നടന്നതിന് ശേഷം മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം ഉണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പാണ്. അതിന് ശേഷം ഫോണിലേക്ക് എത്തിയ വിളികളെല്ലാം മിസ്ഡ് കാള്‍ ആയാണ് കാണിക്കുന്നത്. എന്നാല്‍ രാത്രി 9.40ന് എത്തിയ ഒരു കോള്‍ മാത്രം കട്ട് ചെയ്തതിനാല്‍ റിജക്ട് എന്നാണ് കാണിക്കുന്നത്. ഇതോടെയാണ് നയനയുടെ മൃതദേഹത്തിനരികില്‍ മറ്റാരോ ഉണ്ടായിരുന്നോയെന്ന സംശയം ബലപ്പെടുന്നത്.