kerala

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍

By Test User

May 05, 2022

നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജുവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. പാറശ്ശാലയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മഞ്ജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തിരുന്നു. മഞ്ജു നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സനല്‍കുമാര്‍.