india

ജെഎന്‍യു വിദ്യര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

By nazmiya nazreen

July 02, 2025

ജെഎന്‍യു വിദ്യര്‍ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ നിയമ പോരാട്ടം തുടരുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചു. നിയമപോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.

സിബിഐ നജീബ് തിരോധാനക്കേസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സിബിഐ ഡല്‍ഹി കോടതിയില്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കുടുംബവും വിദ്യാര്‍ഥി സംഘടനകളും ആരോപിച്ചു.

‘വര്‍ഷങ്ങളായി മകനെക്കുറിച്ച് കിംവദന്തികളും നുണകളും പ്രചരിച്ചു. ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചപ്പോള്‍, വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ആ പിന്തുണയും ഈ പോരാട്ടവും എനിക്ക് ധൈര്യം നല്‍കി. ഈ ധൈര്യം എനിക്ക് എങ്ങനെ തകര്‍ക്കാന്‍ കഴിയും. എല്ലാത്തിനുമുപരി, അവന്‍ എന്റെ മകനാണഅ. എനിക്ക് എന്റെ മകനെ വേണം’- കഴിഞ്ഞ ദിവസം നജീബിന്റെ മാതാവ് നഫീസ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.