kerala

മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെമുതല്‍; നല്‍കുന്നത് ഡിസംബര്‍ മാസത്തിലെ കുടിശ്ശിക

By webdesk13

February 23, 2023

തിരുവനന്തപുരം: മുടങ്ങി പോയ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഡിസംബര്‍ മാസത്തെ ക്ഷേമ പെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്.