Connect with us

Video Stories

മുത്തലാഖ് ബില്‍: ലോക് സഭയില്‍ നിലപാട് വ്യക്തമാക്കി ഇടി; മുഴുവന്‍ വീഡിയോ കാണാം

Published

on

ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രസംഗ വീഡിയോ പുറത്ത്. ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമെടുത്തതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തന്ന പ്രസംഗം ഇടി തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവിട്ടത്.
മുഴുവന്‍ വീഡിയോ കാണാം


മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിന് ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പറഞ്ഞു. ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ല് വ്യക്തി നിയമങ്ങളുടെ മേലുള്ള കടന്നു കയറ്റമാണന്നു പറഞ്ഞ അദ്ദേഹം ഒരു സമുദായത്തിലെ പുരുഷന്മാര്‍ അത്രയും സ്ത്രീകളോട് ക്രൂരമായ സമീപനമെടുക്കുന്നവരാണെന്ന മിഥ്യ സമൂഹത്തിനു മുന്നില്‍ കൃത്രിമമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ബില്ലിനെ എതിര്‍ക്കുന്ന തങ്ങളാരും മുത്തലാഖിന് വേണ്ടി വാദിക്കുന്നവരോ, അതിന്റെ വക്താക്കളോ അല്ല. മഹത്തായ ഒരു സഭയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ അനിവാര്യതയാണെന്നും ഇ.ടി പറഞ്ഞു.
സുപ്രീം കോടതി തന്നെ നിരോധിച്ച മുത്തലാഖിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്തിനാണ്. ഇല്ലാത്ത ഒരുകാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 16%നും 17%നും ഇടയിലേയുള്ളൂ. അതില്‍ വളരെകുറച്ച് ത്വലാഖ് മാത്രമാണ് നടക്കുന്നത്. ത്വലാഖില്‍ തന്നെ മുത്തലാഖ് തീര്‍ത്തും വിരളമാണ്.

ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനു തന്നെ അറിയാവുന്നതാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാറിനിതില്‍ ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കടുക്കുന്ന പ്രകൃതക്കാരാണ് സര്‍ക്കാറെന്നും ഇ.ടി ആരോപിച്ചു.
മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെ തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള പാലംവെക്കുകയാണ്സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം.ജെ. അക്ബര്‍് ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണ്. ശരീഅത്ത് എന്നാല് ജീവിതക്രമം മാത്രമാണ് അത് മാറ്റാവുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇത് തുറന്ന് കാണിക്കുന്നത് ബി.ജെ.പിയുടെ മനസ്സാണ്. ശരീഅത്ത് മാറ്റാന്‍ പറ്റില്ലെന്നും അത് മാറ്റാന്‍ സമ്മതിക്കില്ലെന്നും ഇ.ടി പറഞ്ഞു.

ഈ നിയമത്തിലെ ഏറ്റവും വിചിത്രമായ ഭാഗം വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്ന് കൊല്ലം ജയിലിലടക്കാമെന്നും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം തന്നെ ചെലവിന് കൊടുക്കണമെന്നുള്ളതാണ്. ഈ നിയമത്തെ മുസ്ലിം ലീഗ് പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി ലോക്‌സഭയില്‍ പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്നലെ മുസ്്ലിം ലീഗ് എംപിമാര്‍ ഇറങ്ങിപ്പോയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയത്.

ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമാണെടുത്തതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. ബില്ലിനെതിരെ പാര്‍ട്ടി കോടതിയെ സമീപിക്കുമെന്ന് മുസ്്ലിം ലീഗ് അറിയിച്ചു. ഒരു മുസ്്ലിം സംഘടനകളോടും ആലോചിക്കാതെ കേന്ദ്രം കൊണ്ടു വന്ന ബില്ലിലെ മൂന്നാം ക്ലോസ് എല്ലാ തരം തലാഖുകളെ കുറിച്ചു സൂചിപ്പിക്കുന്നുണ്ടെന്നും ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നും മുസ്ലിം ലീഗ് എം.പിമാര്‍ പറഞ്ഞു.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending