kerala

എറണാകുളം കളക്ടർ രേണു രാജ് ഉൾപ്പടെ അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി

By webdesk13

March 08, 2023

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി.ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാകു ന്നത്. എറണാകുളം കളക്ടറായ രേണു രാജിനെ വയനാട് കളക്ടറായി നിയമിച്ചു.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻ.എസ്.കെ യാണ് പുതിയ എറണാകുളം കളക്ടർ.വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാർ ആലപ്പുഴയുടെ പുതിയ കളക്റ്ററാകും.ആലപ്പുഴ കളക്ടർ വൈ.ആർ. കൃഷ്ണ തേജയാണ് പുതിയ തൃശൂർ കളക്ടർ.