kerala

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുത്; മുസ്‌ലിം ലീഗ് സുപ്രികോടതിയില്‍

By webdesk17

April 07, 2025

മുനമ്പം വിഷയം സുപ്രിംകോടതിയില്‍ ഉന്നയിച്ച് മുസ്‌ലിംലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കാത്ത സാഹചര്യമുണ്ടാകണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും മുസ്‌ലിംലീഗ് പിന്തുണക്കും. ലീഗിന്റെ നേതൃത്വത്തില്‍ ഇതുവരെ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങളും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായ, ഭരണഘടനാവിരുദ്ധമായ വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്നാണ് ആത്യന്തികമായ ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.