kerala

പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെ; മദ്യപിച്ച് വാഹന പരിശോധന നടത്തിയ എംവിഡി ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞു

By webdesk17

September 11, 2025

കാക്കനാട്: എറണാകുളത്ത് മദ്യപിച്ചാവസ്ഥയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞു. കാക്കനാട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവാണ് പരിശോധന നടത്തുന്നതിനിടെ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. വഴിയരികില്‍ മത്സ്യം വിറ്റിരുന്ന ദമ്പതികളോട് 3,000 രൂപ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് തൃക്കാക്കര പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.

‘പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെ’ എന്ന നിലപാടില്‍ നാട്ടുകാര്‍ ശക്തമായി പ്രതികരിച്ചു.

ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ നാട്ടുകാര്‍ തന്നെ പുറത്ത് തള്ളി കൊണ്ടുപോകാന്‍ ശ്രമിക്കുകയും, പൊലീസുകാര്‍ അത് തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.