EDUCATION

മധ്യവേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുമ്പോള്‍ ആഹ്ലാദം അതിരുവിട്ടാല്‍ നഷ്ടപരിഹാരം ഈടാക്കും

By webdesk14

March 28, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എല്‍സി പരീക്ഷകള്‍ 29നും ഹയര്‍ സെക്കന്ററി/വിഎച്ച്എസ്ഇ/ എല്‍പി/ യുപി/ എച്ച്എസ് വിഭാഗം വാര്‍ഷിക പരീക്ഷകള്‍ എന്നിവ മാര്‍ച്ച് 30നും അവസാനിക്കുകയാണ്. മധ്യവേനല്‍ അവധിയ്ക്കായി സ്‌കൂളുകള്‍ മാര്‍ച്ച് 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും.

സ്‌കൂളുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളുടെയോ മറ്റോ ഭാഗമായി സ്‌കൂളുകളിലെ ഫര്‍ണീച്ചറുകള്‍, മറ്റ് സാധനസാമഗ്രികള്‍ എന്നിവ നശിപ്പിക്കുകയോ, കേടുപാടുകള്‍ വരുത്തുകയോ ചെയ്യാതിരിക്കുന്നതിന് ക്ലാസ് അധ്യാപകരും, പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അതിനുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കുന്നതിനും പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പാള്‍ മാര്‍ക്കുമായി ഇറക്കിയ ഉത്തരവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.