kerala

ഓവര്‍ടേക്കിങ് പാടില്ല, ഹോണ്‍ മുഴക്കരുത്; കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണം

By Chandrika Web

June 01, 2022

കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.ഉച്ചത്തില്‍ ഹോണ്‍ മുഴക്കുന്നതും, വാഹനങ്ങളെ മറികടക്കുന്നതും,ബസ്സുകള്‍ ഇടത് വശം ചേര്‍ന്ന് പോകണമെന്നും ഉത്തരവില്‍ പറയുന്നു.ഇതിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും കോടതി നിര്‍ദ്ദേശം നല്‍കി.

നഗരത്തില്‍ പെരുമ്പാവൂര്‍ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയത്.ഓട്ടോറിക്ഷികള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.