india

എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട; മാസ് തീരുമാനവുമായി കയ്യടി നേടി സിദ്ധരാമയ്യ

By webdesk13

May 21, 2023

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു.

സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.