kerala

ഇങ്ങള് കോയിക്കോടന്‍ ബിരിയാണി കയ്ച്ച്ക്ക്ണോ മക്കളെ?: എസ് ഐ അനില്‍കുമാര്‍

By webdesk11

January 07, 2023

ജിത കെ പി

കോഴിക്കോട് : 61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴുന്ന ഇന്ന് വിക്രം മൈതാനത്തു നിരവധി പേരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കലോത്സവ വേദികള്‍ തിരഞ്ഞു നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹതണലേകാന്‍ നടക്കാവ് പോലീസുകാരും.

വിവിധ ജില്ലകളില്‍ നിന്നായെത്തുന്ന മത്സരാര്‍ഥികളെയും അധ്യാപകരെയും നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്യുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി, തീര്‍ത്തും ജനമൈത്രി പോലിസ്.

മലബാര്‍ ജില്ലയുടെ രുചികലവറയും സൗന്ദര്യമേളവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു നല്‍കാന്‍ നടക്കാവ് എസ് ഐ അനില്‍കുമാര്‍ മറന്നില്ല. തിരക്കാര്‍ന്ന സാധാരണ പോലീസ് സ്റ്റേഷന്‍ സാഹചര്യങ്ങളില്‍ നിന്നും കലയുടെയും കലാകാരന്‍മാരുടെയും നിഷ്‌കളങ്കമാര്‍ന്ന ചിരികള്‍ മനസിന് കുളിരേകുന്നു എന്ന് എസ് ഐ പറഞ്ഞു. എ എസ് ഐ ഭുവനേശ്വരി,സിപിഒ മാരായ ഷാമാന അഹമ്മദ്, രമ്യ എം കെ, ഷമില്‍ എം, അതുല്‍ എന്നിവരും കലാകാരന്‍മാരെ നിറഞ്ഞ ചിരിയോടെ വരവേല്‍ക്കാന്‍ ഹെല്‍പ് ഡെസ്‌കിലുണ്ട്.