തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറകടര്‍ ആയിരുന്നു ഡോ ലത.