വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. ഡോക്ടര്‍ ജിതിന്‍ രാജിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ അശ്രദ്ധമായി പെരുമാറിയതിനെ ജിതിന്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.
പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തു വന്ന ജിതിനെ അതേ വ്യക്തിയാണ് ആക്രമിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി.
ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.