More

രേഖകൾ പരസ്യമാക്കിയ കേസ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 10 വർഷം തടവുശിക്ഷ

By webdesk14

January 30, 2024

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന് പത്തു വര്‍ഷം തടവു ശിക്ഷ. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലാണ് ശിക്ഷാവിധി. അടുത്ത മാസം എട്ടിന് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു.

2022 മാർച്ചിൽ വാഷിംഗ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് സൈഫർ കേസ്. കേസില്‍ ഇമ്രാന്‍ ഖാനും മഹ്മൂദ് ഖുറേഷിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു. വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയേക്കും.