മലപ്പുറം: മലപ്പുറത്ത് വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി. വെള്ളിയാഴ്ച ശിവരാത്രി മഹോത്സവത്തിന് പോയ മലപ്പുറം ആലങ്കോട് പന്താവൂര്‍ മേലേപ്പുരക്കല്‍ ജാനകിയുടെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. ജാനകിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്.