Culture

ജഡ്ജികളെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇനിയാരും അങ്ങനെ അഭിസംബോധന ചെയ്യില്ല !

By chandrika

July 15, 2019

രാജസ്ഥാന്‍ ഹൈക്കോടതിയില്‍ മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യുന്നത് നിര്‍ത്തണമെന്ന് അഭിഭാഷകരോട് രാജസ്ഥാന്‍ ഹൈക്കോടതി. യുവര്‍ ലോര്‍ഡ്ഷിപ്പ് എന്ന അഭിസോബധനയും അവസാനിപ്പിക്കണമെന്ന് അഭിഭാഷകര്‍ക്ക് നല്‍കിയ നോട്ടീസില്‍ കോടതി ആവശ്യപ്പെട്ടു.

ഇന്നലെ ചേര്‍ന്ന ഫുള്‍ കോര്‍ട് യോഗത്തിലാണ് തീരുമാനം. ഭരണഘടനയിലെ സമത്വമെന്ന മൂല്യത്തെ ബഹുമാനിക്കാനാണ് ഇത്തരമൊരു തീരുമാനം എന്നും ഈ കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസില്‍ പറയുന്നു.

ഇതൊരു കൊളോണിയല്‍ കാലത്തെ പദപ്രയോഗമാണെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഉത്തരവിറക്കാന്‍ പരമോന്നത കോടതി മടിച്ചു. അഭിഭാഷകരോട് എങ്ങിനെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് കോടതി ഇതിന് വ്യക്തത നല്‍കിക്കൊണ്ട് പറഞ്ഞത്.