Film

‘ആരുടെയും ജീവൻ അപകടത്തിലാക്കരുത്’; ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരിച്ച് സൽമാൻ

By webdesk14

November 13, 2023

അതിരു കടന്ന ആരാധകരുടെ ആരാധനയില്‍ പ്രതികരണവുമായി നടന്‍ സല്‍മാന്‍ ഖാന്‍. ‘ടൈഗര്‍ 3’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററിനുള്ളില്‍ അപകടമാംവിധം സല്‍മാന്‍ ആരാധകര്‍ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്.

I'm hearing about fireworks inside theaters during Tiger3. This is dangerous. Let's enjoy the film without putting ourselves and others at risk. Stay safe.

— Salman Khan (@BeingSalmanKhan) November 13, 2023

‘ടൈഗര്‍ 3 പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാന്‍ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ,’ എന്നാണ് സല്‍മാന്‍ ഖാന്‍ എക്‌സ് പ്ലാറ്റഫോമില്‍ എഴുതി.