Connect with us

Culture

1.44 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തില്‍ 16കാരന് ജോലി: വാര്‍ത്ത നിഷേധിച്ച് ഗൂഗിള്‍

Published

on

ചണ്ഡീഗഡ്: ഉയര്‍ന്ന ശമ്പളത്തില്‍ 16കാരന് ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച ഗൂഗിള്‍. ചണ്ഡീഗഡ് സ്വദേശിയായ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ഷിക ശമ്പളമായി 1.44 കോടി രൂപ ഗൂഗിള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരമൊരു നിയമനം നടന്നതായി തങ്ങള്‍ക്കു പോലും അറിവില്ലെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു. പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ചണ്ഡിഗഡ് ഗവ.മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹര്‍ഷിത് ശര്‍മ്മ. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്ദ്ര ബെനിവല്‍ പറഞ്ഞത് ഇങ്ങനെ: ‘സ്‌കൂളില്‍ ഈ വര്‍ഷം പാസൗട്ടായ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷിത് ശര്‍മ. തനിക്ക് ഗൂഗുളില്‍ ജോലി ലഭിച്ചതായി വിദ്യാര്‍ത്ഥി നേരിട്ടെത്തി അറിയിക്കുകയായിരുന്നു. നിയമന ഉത്തരവ് വാട്‌സ്ആപ്പ് വഴി ഹര്‍ഷിത് തനിക്ക് അയച്ചു തരികയും ചെയ്തു. എന്നാല്‍ അബദ്ധത്തില്‍ ആ രേഖ തന്റെ കൈയില്‍ നിന്ന് ഡിലീറ്റ് ആയി പോയി. നിയമന ഉത്തരവ് ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവില്ല.’
ഈ മാസം തന്നെ ഹര്‍ഷിത് അമേരിക്കയിലെ ഗൂഗിള്‍ ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഗ്രാഫിക് ഡിസൈനിങ് വിഭാഗത്തിലാണ് നിയമനമെന്നായിരുന്നു റിപോര്‍ട്ട്. ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ പ്രതിമാസം നാലു ലക്ഷം രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ഇത് പൂര്‍ത്തിയായാല്‍ പ്രതിമാസ ശമ്പളം 12 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ഗൂഗിള്‍ അറിയിച്ചതായി വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending