നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ എസിയില്ലാതെ കാര്‍ യാത്ര ദുസ്സഹമാണ്. എന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് ഏറെ ദോഷകരമാണെന്നാണ് കണ്ടെത്തല്‍. കാറിന്റെ ഡാഷ്‌ബോര്‍ഡ്, എയര്‍ ഫ്രഷ്ണര്‍, സീറ്റ് എന്നിവയില്‍ നിന്നും പുറപ്പെടുന്ന ബെന്‍സൈന്‍ എന്ന വാതകം മാരകമായ കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഗ്ലാസുകള്‍ താഴ്ത്തി അല്‍പനേരം ഓടിച്ച ശേഷം മാത്രമേ എസി ഓണ്‍ ചെയ്യാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം ബെന്‍സൈന്‍ അളവ് ഉയര്‍ന്ന് ആരോഗ്യപ്രശ്‌നമുണ്ടാക്കും. അമ്പതു മില്ലിലിറ്റര്‍ ബെന്‍സൈന്‍ ശ്വസിക്കുന്നതു പോലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

windows-down-or-ac-2

അടച്ചിട്ട കാറിന്റെ ഉള്ളില്‍ ഈ വാതകത്തിന്റെ അളവ് 400 മുതല്‍ 700 മില്ലി ലിറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. വെയിലത്തു നിര്‍ത്തിയിട്ട കാറിന്റെ ഉള്ളില്‍ ഇത് 2000 മുതല്‍ 4000 വരെ ഉയരാനിടയാക്കുമെന്ന് പഠനം തെളിയിക്കുന്നു. കരളിനെയും വൃക്കകളെയും നേരിട്ട് ബാധിക്കുന്ന ഈ വിഷവാതകത്തെ ചികിത്സിച്ചാല്‍ പോലും ശരീരത്തില്‍ നിന്ന് പിന്തള്ളാന്‍ സാധിക്കില്ല. കൂടാതെ രക്തത്തില്‍ വെളുത്ത രക്താണുക്കള്‍ കുറയാനും ബെന്‍സൈന്‍ സാന്നിധ്യം ഇടയാക്കുന്നു.