kerala

കേസെടുത്ത് തകര്‍ക്കാമെന്നു വിചാരിക്കണ്ട, നിയമപരമായി പോരാടും: പ്രതികരിച്ച് കുഴല്‍നാടന്‍

By webdesk11

September 21, 2023

വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാറിന് നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ സര്‍ക്കാറിന് ഉപയോഗിക്കാന്‍ കഴിയുന്ന പവര്‍ഫുള്‍ ടൂളാണ് വിജിലന്‍സ്. എന്നാല്‍ സര്‍ക്കാര്‍ ഇന്ന് ഏത് തരത്തിലാണ് വിജിലന്‍സിനെ കൈകാര്യം ചെയ്യുന്നതെന്നും മാത്യു ചോദിച്ചു.