kerala

സര്‍ക്കാരിനെ വിരട്ടാമെന്ന് കരുതേണ്ട; വികസനം തടയാനാവില്ലെന്ന് മുഖ്യമന്ത്രി

By Test User

December 01, 2022

തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധത്തില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടന്നത് സര്‍ക്കാരിനെതിരെയുള്ള നീക്കമല്ലെന്നും നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും കൂട്ടിച്ചേര്‍ത്തു. ഏത് വേഷത്തില്‍വന്നാലും സമ്മതിക്കാനാവില്ലെന്ന് മനസിലാക്കാനും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടുകയാണ്. ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്ന് തെറ്റിധരിക്കേണ്ട. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ നോക്കുകയാണ്. ശാന്തിയും സമാധാനാവുമുള്ള നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’ മുഖ്യമന്ത്രി ആരോപിച്ചു.